ശ്രീശാന്തിന്റെ ശിക്ഷ മൂന്ന് മാസത്തിനകം തീരുമാനിക്കണമെന്ന് സുപ്രീം കോടതി

ശ്രീശാന്തിന്റെ ശിക്ഷ മൂന്ന് മാസത്തിനകം തീരുമാനിക്കണമെന്ന് സുപ്രീം കോടതി

ഐപിഎല്‍ വാതുവെയ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ശിക്ഷ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ബിസിസിഐ ഓംബുഡ്‌സ്മാനെ അറിയിച്ചു. റി. ജസ്റ്റിസ് ഡികെ ജയിന്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുക. ബിസിസിഐയുടെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അശോക് ഭുഷണ്‍, കെ.എം. ജോസഫ് എന്നിവര്‍ ഇക്കാര്യം പറഞ്ഞത്.

ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന ഓംബുഡ്‌സ്മാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹര്‍ജി സമര്‍പ്പിച്ചത്. 2013ലെ ഐപിഎല്‍ മത്സരത്തില്‍ വാതുവെയ്പ്പ് നടത്തിയതിനെ തുടര്‍ന്ന്് താരത്തിനേര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി കഴിഞ്ഞ മാസം നീക്കിയിരുന്നു.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണു ശ്രീശാന്തിന്റെ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.