പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്.റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നത്.

ലോകത്തിനു മാതൃകയാകും വിധം അസാധാരണമായ സേവനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും,രാജ്യ തലവന്മാരെയുമാണ് ഈ ബഹുമതിയ്ക്കായി റഷ്യ പരിഗണിക്കുന്നത്.2017 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനായിരുന്നു ബഹുമതി ലഭിച്ചത്.മോദി അധികാരത്തിലേറിയ ശേഷം റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു.

ഇന്ത്യയുടെ പാരമ്പര്യ ആയുധങ്ങള്‍ പലതും റഷ്യയില്‍ നിന്നും എത്തിയിട്ടുള്ളതാണ്.മാത്രമല്ല ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് എന്നും കരുത്തായി കൂട്ടു നിന്നതും റഷ്യയാണ്. ഏപ്രിലില്‍ നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ബഹുമതിയാണിത്.നേരത്തെ യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് പുരസ്‌കാരം ലഭിച്ചിരുന്നു.