നാലാം ഏകദിനത്തിൽ രോഹിതിനെ കാത്തിരിക്കുന്നത് അപൂർവ നേട്ടങ്ങൾ

നാലാം ഏകദിനത്തിൽ രോഹിതിനെ കാത്തിരിക്കുന്നത് അപൂർവ നേട്ടങ്ങൾ

പരമ്പര വിജയം ഉറപ്പിച്ചതിന് ശേഷം ന്യൂസിലൻറിനെതിരെ നാലാം ഏകദിനത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. വിരാട് കോഹ‍്‍ലിക്ക് പകരം രോഹിത് ശ‍ർമ്മയാണ് മത്സരത്തിൽ ടീമിനെ നയിക്കുക. നാലാം ഏകദിനത്തിൽ രോഹിതിനെ കാത്തിരിക്കുന്നത് ചില അപൂ‍ർവ നേട്ടങ്ങളാണ്. 

ഹാമിൽട്ടണിൽ കളിക്കാൻ പോവുന്നത് രോഹിതിൻെറ ഏകദിന കരിയറിലെ 200ാം മത്സരമാണ്. കളിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന 14ാമത് ഇന്ത്യൻ ക്രിക്കറ്ററായി രോഹിത് മാറും. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സർ അടിച്ച താരമെന്ന റെക്കോർഡ് രോഹിതും ധോണിയും പങ്കു വെക്കുകയാണ്. 

മത്സരത്തിൽ ഒരു സിക്സർ അടിച്ചാൽ രോഹിതിന് ധോണിയെ മറികടക്കാനാവും. എന്നാൽ മഹേന്ദ്ര സിങ് ധോണിയും നാലാം ഏകദിനത്തിൽ കളിച്ചേക്കുമെന്നാണ് സൂചന. ന്യൂസിലൻറ് മണ്ണിൽ 4-0 എന്ന നിലയിൽ ഇതേ വരെ ഇന്ത്യ ഒരു പരമ്പരയിലും മുന്നിട്ട് നിന്നിട്ടില്ല. 

നാലാം ഏകദിനം വിജയിച്ചാൽ ന്യൂസിലൻറിൽ ഇന്ത്യയെ ചരിത്രത്തിലെ മികച്ച പരമ്പര വിജയത്തിലേക്ക് നയിച്ച നായകനാവാനും രോഹിതിന് ഭാഗ്യം ലഭിക്കും.