ജൂണിനു പിന്നാലെ ഫൈനല്‍സ്...രജിഷയ്ക്ക് മിന്നിയ്ക്കാന്‍ കിടിലന്‍ കഥാപാത്രം

ജൂണിനു പിന്നാലെ ഫൈനല്‍സ്...രജിഷയ്ക്ക് മിന്നിയ്ക്കാന്‍ കിടിലന്‍ കഥാപാത്രം

ജൂണിന്റെ മികച്ച വിജയത്തിനു ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ഫൈനല്‍. ചിത്രത്തില്‍ ഒളിംമ്പിക്സിന് തയ്യാറെടുക്കുന്ന  സൈക്ലിംഗ് താരമായാണ് രജിഷ എത്തുക. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍  നിരഞ്ജ് ആണ് നായകനെത്തുന്നത് എന്നാണ് വിവരം. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആലീസ് എന്നാണ് രജിഷയുടെ കഥാപാത്രത്തിന്റെ പേര്.