കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും

കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും

കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും . തമിഴ്‌നാട്ടിലെ വിരുദുനഗറിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി വോട്ടു ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. . വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പ്‌കോര്‍ക്കുന്നതിന് ഇടയിലാണ് വിരുദുനഗറില്‍ വങ്കടേശന് വേണ്ടി രാഹുല്‍ വോട്ട് തേടി എത്തിയത്.

ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും ഇവിടെ രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി എത്തിയില്ല. വേദിയില്‍ സിപിഎമ്മിന്റെ ചിഹ്നവും കൊടിയും ഇല്ലായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കാളിദാസന്‍ രാഹുലുമായി ഇവിടെ വേദിപങ്കിട്ടിരുന്നു.