ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റു

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റു

ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി മുൻ ഇന്ത്യൻ താരവും ഇന്ത്യ അണ്ടർ-19 ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ് ചുമതലയേറ്റു. നേരത്തെ തന്നെ ദ്രാവിഡ് ഈ സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റായതിനാല്‍ ചുമതലയേല്‍ക്കുന്നത് വൈകുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്കുള്ള പങ്ക് വളരെ വലുതാണ്. ദേശീയതലത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്റെ സേവനമുണ്ടാകും.

ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേര്‍ന്ന് ദ്രാവിഡിന് പ്രവര്‍ത്തിക്കാം. ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെ ഇനി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. അതേസമയം ദ്രാവിഡിന്റെ പ്രവര്‍ത്തന കാലാവധി എത്രയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.