റഹ്‌മാൻ നായകനാവുന്ന 7 ട്രെയിലർ

റഹ്മാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്പെൻസ് സൈക്കോ ത്രില്ലർ ചിത്രമായ 7 ന്റെ ട്രെയിലർ പുറത്ത്. വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷ്ണറുടെ വേഷത്തിലാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ തെലുങ്കിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹവിഷ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആറു നായികമാരാണ് ചിത്രത്തിലുളളത്.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾ ഒരു വ്യക്തിയ്ക്കെതിരെ പരാതിയുമായി പോലീസ് കമ്മീഷ്ണറുടെ മുന്നിൽ എത്തുന്നു. ഇയാൾ തന്നെയാണോ യഥാർഥ കുറ്റവാളി, എന്തിന് വേണ്ടി, ആരാണ് യഥാർഥ കുറ്റവാളി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള പോലീസ് കമ്മീഷ്ണർ വിജയ് പ്രകാശിന്റെ യാത്രയും ഒടുവിൽ കണ്ടെത്തുന്ന സത്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.