കെട്ടിടതിന്റെ മതിലിടിഞ്ഞു വീണ് വന്‍ ദുരന്തം: 17 പേര്‍ മരിച്ചു

കെട്ടിടതിന്റെ മതിലിടിഞ്ഞു വീണ് വന്‍ ദുരന്തം: 17 പേര്‍ മരിച്ചു

കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് 17 പേര്‍ക്ക് ദാരുണാന്ത്യം. പുണെയിലെ പുണെയിലെ കോന്ദ്വ മേഖലയില്‍ അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് അറുപത് അടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്തുള്‌ല കുടിലുകള്‍ക്ക് മുകളിലേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടാതെ രണ്ടു മൂന്നു പേര്‍ ഇപ്പോഴും അപകടം നടന്നിടുത്ത് കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.