പിഎസ്സി പരീക്ഷ മലയാളത്തില്‍; പിഎസ്‌സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

പിഎസ്സി പരീക്ഷ മലയാളത്തില്‍; പിഎസ്‌സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് പിഎസ്‌സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബര്‍ 16 നാണ് ചർച്ച നടത്തുക. ഈ പ്രശ്‌നം സംബന്ധിച്ച് പിഎസ് സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചര്‍ച്ച നീണ്ടുപോയത്.