കടലാക്രമണം: മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധവുമായി തീരദേശ വാസികള്‍

കടലാക്രമണം: മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധവുമായി തീരദേശ വാസികള്‍

തീരദേശം സന്ദര്‍ശിക്കാനെത്തിയ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ വലിയതുറയില്‍ പ്രതിഷേധം. കടലാക്രമണത്തിന് ശാശ്വതം പരിഹാരം കാണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിയുമായി മന്ത്രിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. അതേസമയം കടലാക്രമണത്തില്‍ വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.