തലസ്ഥാനത്ത് കാനറ ബാങ്ക് ശാഖകള്‍ക്കെതിരെ വ്യാപക പ്രതിഷേധം

തലസ്ഥാനത്ത് കാനറ ബാങ്ക് ശാഖകള്‍ക്കെതിരെ വ്യാപക പ്രതിഷേധം

നെയ്യാറ്റിക്കരയിലെ ഇരട്ട ആത്മഹത്യയില്‍ കാനറ ബാങ്ക് ശാഖകള്‍ക്കെതിരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തെ ശാഖകള്‍ക്കു നേരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. കാനറ ബാങ്കിന്റെ റീജണല്‍ ഓഫീസിലേയ്ക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തുന്നു. അതേസമയം റീജണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധം ഭയന്ന് കാനറ ബാങ്കിന്റെ മൂന്ന് ശാഖകള്‍ അടച്ചിട്ടു. നെയ്യാറ്റിന്‍ക്കര കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ് അടച്ചിട്ടത്