മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം. രണ്ടു ദിവസമായി എടപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല എന്നിവരാണ് മക്കള്‍. വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വിഖ്യാത വരികളുടെ ഉടമയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.