ഇടുക്കിയില്‍ ജോസഫിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

ഇടുക്കിയില്‍ ജോസഫിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കാന്‍  നീക്കം

കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിന് വേണ്ടി നടക്കുന്ന തര്‍ക്കം പരിഹരിച്ച് ജോസഫിന് നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി പ്രശ്‌നപരിഹാരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്തെത്തി.

പി.ജെ.ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫ് പൊതു സ്വതന്ത്രനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ തുടരുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട ചുമതല നിലവില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇടുക്കിയിൽ കോൺഗ്രസിന് എടുത്ത് പറയാൻ തക്ക നേതാക്കൾ ഇല്ലാത്തതിനാൽ, ജില്ലയിൽ പിജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വത്തിനും മടിയില്ല. എന്ത് വന്നാലും ഇനി ഇടതുപക്ഷത്തേക്ക് പോകാനില്ലെന്നും യുഡിഎഫിനോട് ഒപ്പം ഉറച്ച് നിൽക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.