ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം

ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം

ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം . ഔദ്യോഗിക സന്ദര്‍ശത്തിനായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഡല്‍ഹിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനം വഴി വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. വെള്ളിയാഴ്ച യുഎഇയില്‍ നടക്കുന്ന മലയാളി പ്രവാസി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി പ്രധാനമായും യുഎഇയില്‍ എത്തിയത്.

പുതുതായി രൂപം നല്‍കിയ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് ദുബൈയില്‍ നാളെ നിക്ഷേപ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മാന്ദ്യം മുന്‍നിര്‍ത്തി പ്രവാസികളുടെ നിക്ഷേപം വിവിധ പദ്ധതികള്‍ക്കായി കേരളത്തിലേക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയില്‍ സംഗമം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിക്ഷേപ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുക, പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.