കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിക്ഷേപത്തിനായി ഗള്‍ഫിലെ പ്രവാസിമലയാളികളായ വ്യവസായികളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫിലെ വ്യവസായികള്‍ക്കു കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദുബായില്‍ എന്‍.ആര്‍.കെ എമര്‍ജിങ് ‘ഓണ്‍ട്രപ്രണേഴ്സ് മീറ്റ്’ എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. കേരളത്തില്‍ വ്യവസായ നിക്ഷേപത്തിനു ഏറ്റവും മികച്ച അവസരമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും പ്രവാസി മലയാളികളായ വ്യവസായികളെ അഭിസംബോധന ചെയ്തു

എന്‍.ആര്‍.കെ ഇന്‍വസ്റ്റ്‌മെന്റ് കമ്പനിയുടെ അനുബന്ധ കമ്പനിയായി എന്‍.ആര്‍.കെ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിനോദസഞ്ചാരം, ആരോഗ്യം, വ്യവസായം, ഐടി തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തില്‍ നിക്ഷേപത്തിനു അവസരങ്ങളുണ്ട്. ദുബായിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ ഇരുന്നൂറോളം വ്യവസായികള്‍ പങ്കെടുത്തു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി.ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രമുഖവ്യവസായികളായ എം.എ.യൂസഫലി, ഡോ.ആസാദ് മൂപ്പന്‍, രവി പിള്ള , പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവരും പങ്കെടുത്തു.