ഇങ്ങോട്ടടിക്കാന്‍ വന്നാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല...ഇത് ഇന്ത്യയുടെ ഉറപ്പ് !!!

ഇങ്ങോട്ടടിക്കാന്‍ വന്നാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല...ഇത് ഇന്ത്യയുടെ ഉറപ്പ് !!!

പാകിസ്ഥാന്‍ ഇപ്പോള്‍ പ്രത്യാക്രമണം നടത്താനുള്ള ശ്രമങ്ങളിലാണ്.ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങൾ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യൻ വ്യോമസേന തുരത്തുകയും ചെയ്തു.ഇന്ത്യയോടു പ്രത്യാക്രമണം നടത്താന്‍ മാത്രം മികച്ച പ്രതിരോധ സാഹചര്യം.പകിസ്ഥാനില്ലെന്നാണ്.വിധക്തരുടെ അഭിപ്രായം.

അമേരിക്കയും സഖ്യകക്ഷികളും കൈവിട്ട പാക്കിസ്ഥാന്റെ കൈവശം കാര്യമായ ആയുധങ്ങളോ, ഏറ്റവും പുതിയ പോര്‍വിമാനങ്ങളോ ഇല്ല. പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന, വര്‍ഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്നു വാങ്ങിയ എഫ്–16എസ് പോര്‍വിമാനങ്ങളും ചൈനയില്‍ നിന്നെത്തിയ ചില പഴയ പോര്‍വിമാനങ്ങളുമാണ് പാക്ക് വ്യോമസേനയുടെ കൈവശമുള്ളത്.

പ്രതിരോധ ടെക്നോളജിയിൽ ഏറെ മുന്നിട്ടുനിൽക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്തെ ആക്രമിക്കാനുള്ള ചെറിയ ശതമാനം ആധുനിക ടെക്നോളജി പോലും പാക്കിസ്ഥാന്റെ കൈവശമില്ലെന്നതാണ് സത്യം. സർജിക്കൽ സ്ട്രൈക്ക്, ഇപ്പോൾ ഭീകര ക്യാംപ് ആക്രമണം നടന്നിട്ടും പാക്ക് വ്യോമസേന അത് അറിയാന്‍ സാധിച്ചില്ല എന്നത് അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. പാക്കിസ്ഥാന്റെ റഡാർ ടെക്നോളജിയും മറ്റുസംവിധാനങ്ങളും ഏറെ പഴയതാണ് എന്നത് തന്നെയാണ് ഇതിനു കാരണം.

റഡാർ ടെക്നോളജി നിർമാണത്തിൽ മുൻപന്തിയിൽ നില്‍ക്കുന്ന ഇസ്രയേലിന്റെ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇപ്പോൾ ഡിആർഡിഒ തന്നെ പുതിയ റഡാർ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രയേൽ അതിർത്തി കടന്നു ഒരിക്കൽ പോലും ഭീകരര്‍ ആക്രമണം നടത്തിയ ചരിത്രമില്ല. അതിനു കാരണം അവരുടെ റഡാർ, മറ്റു അതിര്‍ത്തി നിരീക്ഷണ സംവിധാനങ്ങളുമാണ്. ഇതിൽ മിക്ക ടെക്നോളജിയും ഇന്ത്യയും ഉപയോഗിക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ പഴയ പോർവിമാനങ്ങൾ  ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നാൽ തിരിച്ചുപോക്ക് അസാധ്യം തന്നെയാണ്. ഇന്ത്യയുടെ വ്യോമാതിർത്തിയിലെ നിരീക്ഷണം ശക്തമാണ്. സാങ്കേതികപരമായി ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ കണ്ണുവെട്ടിച്ചു അതിർത്തി ലംഘിക്കുക പാക്ക് പോര്‍വിമാനങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമല്ല. പാക്കിസ്ഥാനിലെ ഭീകരക്യാംപുകളില്‍ ആക്രമണം നടത്തിയ അന്നു രാവിലെ തന്നെ അവരുടെ എഫ്–16എസ് പോർവിമാനങ്ങൾ രാജ്യാന്തര അതിർത്തിയിലേക്ക് വന്നെങ്കിലും പെട്ടെന്ന് പിൻമാറുകയായിരുന്നു.