പാകിസ്ഥാൻെറ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

പാകിസ്ഥാൻെറ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള പാകിസ്ഥാൻെറ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. പേസർ മുഹമ്മദ് അമീറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ താരവും ചീഫ് സെലക്ടറുമായ ഇൻസമാം ഉൾ ഹഖാണ് ടീമിനെ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സർഫറാസ് അഹമ്മദാണ് നായകൻ. 

പരിചയ സമ്പന്നരായ ശുഐബ് മാലിക്കിനെയും മുഹമ്മദ് ഹഫീസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈയടുത്ത് നടന്ന മത്സരങ്ങളിൽ ഫോമിലല്ലാത്തത് കാരണമാണ് അമീറിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് സൂചന. 

ടീം ഇവരിൽ നിന്ന്: സർഫറാസ് അഹമ്മദ് (ക്യാ), ആബിദ് അലി, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് സൊഹെയ്ൽ, ഹസൻ അലി, ഇമാദ് വാസിം, ഇമാം ഉൾ ഹഖ്, ജുനൈദ് ഖാൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈൻ, ശദബ് ഖാൻ, ഷഹിൻ ഷാ അഫ്രീദി, ശുഐബ് മാലിക്.