അഫ്രീദിയുടെ ലോക ഇലവനിൽ സച്ചിന് സ്ഥാനമില്ല

അഫ്രീദിയുടെ ലോക ഇലവനിൽ സച്ചിന് സ്ഥാനമില്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കം പ്രമുഖരെ ഒഴിവാക്കി പാക് താരം ഷാഹിദ് അഫ്രീദിയുടെ ഓൾ ടൈം ലോക ഇലവൻ. ഇന്ത്യയിൽ നിന്ന് വിരാട് കോഹ്ലി മാത്രമാണ് ടീമിലുള്ളത്. എംഎസ് ധോണിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 

ടീമിൽ ഏറ്റവും കൂടുതൽ ഉള്ളത് പാകിസ്ഥാൻ താരങ്ങളാണ്. പതിനൊന്നംഗ ടീമിൽ അഞ്ച് പാക് താരങ്ങളുണ്ട്. നാല് പേർ ഓസ്ട്രേലിയക്കാരാണ്. രണ്ട് സ്പിന്നർമാരെയും രണ്ട് പേസർമാരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കളിക്കുന്ന ഒരേയൊരു താരം വിരാട് കോഹ്ലി മാത്രമാണ്. ആദം ഗിൽക്രിസ്റ്റാണ് ടീമിൻെറ വിക്കറ്റ് കീപ്പർ. 

അഫ്രീദിയുടെ ലോകഇലവൻ ഇവരിൽ നിന്ന്: 

സയീദ് അൻവർ, ആദം ഗിൽ ക്രിസ്റ്റ്, റിക്കി പോണ്ടിങ്, വിരാട് കോഹ്ലി, ഇൻസമാം ഉൾ ഹഖ്, ജാക്വിസ് കല്ലിസ്, വസീം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ, ഷോയിബ് അക്തർ, സഖ്ലൈൻ മുഷ്താഖ്.