ആളുകൾ ജപ്പാനിൽ ഏകാന്ത ജീവിതത്തില്‍

ആളുകൾ ജപ്പാനിൽ ഏകാന്ത ജീവിതത്തില്‍

ജപ്പാനിൽ സാമൂഹ്യ സമ്പ‍ർക്കം ഇല്ലാത്ത പ്രതിഭാസം വ‍ർധിക്കുകയാണെന്ന് റിപ്പോ‍ർട്ടുകൾ. ഏകദേശം 6.13ലക്ഷം പേർ ആറുമാസത്തിലധികമായി പൂർണ്ണമായും ഒറ്റപ്പെട്ടു കഴിയുകയാണെന്നാണ് സ‍ർക്കാ‍ർ വിശദീകരണം. ഈ പ്രതിഭാസത്തെ ഹിക്കികൊമോറി എന്ന് വിളിക്കുന്നതെന്ന് സ‍ർക്കാ‍ർ രേഖകൾ പറയുന്നു. 

40-60 വയസ്സിനിടയിൽ പ്രായമുള്ള പുരുഷൻമാരിൽ ഹിക്കിമോറി വ‍ർധിച്ചതായാണ് കണ്ടെത്തിയത്. സാമൂഹ്യ സമ്പർക്കം ഒന്നുംതന്നെ ഇല്ലാതെയാണ് ഇവർ വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നതാണ് ഹിക്കികൊമോരി. 39 വയസ്സു വരേയുള്ള ആളുകളേക്കാൾ അധികം ഹിക്കികൊമോറികൾ 40വയസ്സിലധികം പ്രായമുള്ളവരാണ്. 40ൽ താഴെയുള്ളവരിൽ പലരും സാമ്പത്തിക കാര്യങ്ങൾക്ക് മാതാപിതാക്കളെയാണ് ആശ്രയിക്കുന്നത്. 

സാമൂഹ്യബന്ധങ്ങളിൽനിന്നെല്ലാം പിൻവലിഞ്ഞ് വർഷങ്ങളോളം ഒതുങ്ങിക്കഴിയുന്ന രോഗമാണിത്. ഇന്റർനെറ്റ്, പുസ്തകവായന എന്നിവയിൽ ഇവർ ആശ്വാസം കണ്ടെത്തും.