പ്രിയങ്കയ്ക്ക് പ്രണയപൂര്‍വ്വം നിക്ക് സമ്മാനിച്ചത് 3 കോടിയുടെ കാര്‍

പ്രിയങ്കയ്ക്ക് പ്രണയപൂര്‍വ്വം നിക്ക് സമ്മാനിച്ചത് 3 കോടിയുടെ കാര്‍
പ്രിയങ്കയ്ക്ക് പ്രണയപൂര്‍വ്വം നിക്ക് സമ്മാനിച്ചത് 3 കോടിയുടെ കാര്‍

പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോഹ്നാസും ഏവര്‍ക്കും ഇഷ്ടപ്പെട്ട  താരജോഡികളാണ്.ഇപ്പോഴിതാ തങ്ങളുടെ പുതിയ ആല്‍ബം ഹിറ്റായതിന് പിന്നാലെ പ്രിയങ്കയ്ക്ക് അത്യാഢംബര വാഹനം സമ്മാനിച്ചിരിക്കുകയാണ് നിക്ക്. അടുത്തിടെ ജോഹ്നാസ് സഹോദരങ്ങളും പ്രിയങ്കയും ചേര്‍ന്ന് പുറത്തിറങ്ങിയ ഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് നിക്ക് ഭാര്യയ്ക്ക് സമ്മാനമായി ആഢംബര കാര്‍ സമ്മാനിച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്ര തന്നെയായിരുന്നു ഇതിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. മെഴ്സിഡസ്-മെയ്ബാക്ക് എന്ന ആഡംബര വാഹനമാണ് പ്രിയങ്കയ്ക്ക് ഭര്‍ത്താവ് സമ്മാനിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന വാഹനമാണിത്. ഇരുവരും വാഹനത്തിനു മുന്‍പില്‍ പരസ്പരം ചുംബിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു പ്രിയങ്ക പോസ്റ്റ് ചെയ്തത്. നേരത്തെ ജോഹ്നാസ് സഹോദരങ്ങളുടെതായി ഹിറ്റായ ഗാനം ബില്‍ബോര്‍ഡ് ടോപ് 100 ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.