ന്യൂസീലൻഡിലെ വെടിവയ്പ്പ് 40 പേര്‍ കൊല്ലപ്പെട്ടു :ലൈവ് വീഡിയോ ഫീഡ് പുറത്ത് വിട്ട് ഭീകരര്‍...

ന്യൂസീലൻഡിലെ വെടിവയ്പ്പ് 40 പേര്‍ കൊല്ലപ്പെട്ടു :ലൈവ് വീഡിയോ ഫീഡ് പുറത്ത് വിട്ട് ഭീകരര്‍...

ന്യൂസീലൻഡിലെ തിരക്കേറിയ രണ്ടു മുസ്‌ലിം പള്ളികളിൽ പ്രാർഥനയ്ക്ക് എത്തിയവർക്കു നേരെയുണ്ടായ വെടിവയ്പ്പിൽ 40പേർ കൊല്ലപ്പെട്ടു. ഇതില്‍ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്‍ വെടിവെച്ച ഭീകരന്‍  തന്നെ ലൈവ് ഫീഡായി വിഡിയോയും പുറത്ത് വിട്ടിരുന്നു...

https://stream.livestreamfails.com/video/5c8b0cc560822.mp4

സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. പരുക്കേറ്റവരും അനവധിയാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാൾ പ്രാർഥനയ്ക്ക് എത്തിയവരുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികൾക്കുനേരെയും ഇയാൾ വെടിയുതിർത്തു.

മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. നാലുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. പള്ളിയിലേക്ക് ഇപ്പോൾ ആരും വരരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതു ന്യൂസിലൻഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്‌ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പൂട്ടണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആർക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. ബംഗ്ലദേശ് – ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.

വെടിവയ്പ്പിൽ മലേഷ്യൻ പൗരന് പരുക്കേറ്റതായി മലേഷ്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പേരു പുറത്തുവിട്ടിട്ടില്ല.