നെയ്യാറ്റിന്‍ക്കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയുമടക്കം നാലു പേര്‍ കസ്റ്റഡിയില്‍

നെയ്യാറ്റിന്‍ക്കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയുമടക്കം നാലു പേര്‍ കസ്റ്റഡിയില്‍

കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍ക്കരയില്‍ ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും മരണത്തില്‍ വഴിത്തിരിവ്. ഇവരുടെ മരണത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനേയും അയാളുടെ അമ്മ ശാന്ത സഹേദരി തുടങ്ങിയ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലേഖയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് ചുമരില്‍ പതിച്ച നിലയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് ഇവര്‍ ആത്മഹത്യ ചെയ്തനെന്നാണ് നിഗമനം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യ കുറുപ്പില്‍ എഴുതിയിട്ടുണ്ട്. പ്രതികളുടെ പേരും കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടന്നാണ് സൂചന.

ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും, സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നുമാണം് കത്തില്‍ പറഞ്ഞിരിക്കുന്നത്.