ഡ്യൂക് 390യും കോണ്ടിനെന്റൽ ജിടി 650യും മത്സരിച്ചാല്‍ ആര് ജയിക്കും

പുതിയ ഡ്യൂക് 390യും റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റൽ ജിടി 650യും മത്സരിച്ചാല്‍ ആര് ജയിക്കും.390 സി സി ബൈക്കിനോട്‌ അതിന്റെ ഇരട്ടി ക്യുബിക് കപ്പാസിറ്റി ഉള്ള ബൈക്കുമായി മത്സരിക്കുമ്പോള്‍ സംശയമില്ലാതെ പറയാം 650 സി സി വാഹനം വിജയിക്കുമെന്ന്.എന്നാല്‍ ഉറപ്പിക്കാന്‍ വരട്ടെ...

യുട്യുബില്‍ വന്ന ഒരു വീഡിയോ നമ്മുടെ ഈ സംശയം തീര്‍ക്കാനുള്ള വഴിയാണെന്ന് ഉറപ്പിച്ചു പറയാം.രണ്ട് ബൈക്കുകളും റോഡിൽ നിശ്ചയിച്ചിരിക്കുന്ന ലെയിനിൽ നിന്നും റേസ് തുടങ്ങാൻ പോവുന്നത് നമുക്ക് വീഡിയോയിൽ കാണാം. മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡ്യൂക് 390 മുന്നേറാൻ തുടങ്ങി.റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി മെല്ലെ വേഗം കൂട്ടി ഡ്യൂക് 390 ന്റെ പുറകിൽ തന്നെയുണ്ട്. ഡ്യൂക് 390 ന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 150 ലേക്ക് കുതിക്കുന്നത് നമുക്ക് കാണാം.

റോഡ് ഒന്നിച്ച് ചേരുന്നിടത്ത് റേസ് അവസാനിക്കുമ്പോൾ ഡ്യൂക് 390 ന് തൊട്ട് പുറകിലായി റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി ഫിനിഷ് ചെയ്യുന്നുണ്ട്. വേഗത ഇഷ്ടപ്പെടുന്നവരിലെ കരുത്തനായ ബൈക്കാണ് കെടിഎം ഡ്യൂക് 390. സവിശേഷമായ എഞ്ചിനാണ് കെടിഎം ഡ്യൂക് 390 ന് കോണ്ടിനെന്റൽ ജിടി യേക്കാൾ കൂടുതൽ കരുത്തും ഉയർന്ന ടോർക്കും നൽകുന്നത്. 373.3 സിസി, ഒറ്റ സിലിണ്ടർ എന്നിവയാണ് പ്രത്യേകതകൾ. ലിക്വിഡ് കൂളിങ് ആയ എഞ്ചിന് 9000 rpm ൽ പരമാവധി 43 bhp കരുത്തും 7000 rpm ൽ 37 Nm ടോർക്കും നിർമ്മിക്കാനാവും. ആറ് സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ സ്ലിപ്പർ ക്ലച്ചാണ് ഇതിനുള്ളത്.

648 സിസി യോട് കൂടിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 യ്ക്ക് സമാന്തരമായ ഇരട്ട എയർ കൂളിങ് എഞ്ചിനാണുള്ളത്. ഇത് 7250 rpm ൽ പരമാവധി 47 bhp കരുത്തും 5250 rpm ൽ 52 Nm ടോർക്കും നിർമ്മിക്കും. rpm ലെ കുറവാണ് ചടുലമായ വേഗം ഉണ്ടാക്കുന്നതിൽ നിന്ന് കോണ്ടിനെന്റൽ ജിടി 650 യെ പുറകോട്ടടിക്കുന്നത്.

കെടിഎം ഡ്യൂക് 390 യ്ക്ക് rpm കൂടുതൽ ഉള്ളത് കൊണ്ട് പെട്ടെന്ന് വേഗത കൈവരിക്കുന്നു.ബൈക്കുകൾ തമ്മിലുള്ള ഭാര വ്യത്യാസം മറ്റൊരു പ്രശ്നമാണ്.കെടിഎം ഡ്യൂക് 390 യ്ക്ക് 163 കിലോ ഭാരമാണെങ്കിൽ കോണ്ടിനെന്റൽ ജിടി 650 യ്ക് 198 കിലോയാണ് ഭാരം.