'ഉയരെ'യിലെ 'നീ മുകിലോ' ഗാനം പുറത്ത്

'ഉയരെ'യിലെ 'നീ മുകിലോ' ഗാനം പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന 'ഉയരെ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ അതിനുശേഷം യൂട്യൂബിൽ പുറത്തിറക്കിയിരിക്കുകയാണ്.

സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാലപിച്ച ''നീ മുകിലോ'' എന്ന ഗാനമാണിത്. റഫീക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപി സുന്ദറിന്‍റേതാണ് സംഗീതം. നടി പാര്‍വതി, ടൊവീനോ, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഓഡിയോ റിലീസ് നിര്‍വ്വഹിച്ചത് നടൻ മമ്മൂട്ടിയാണ്. ചിത്രത്തിൽ പൈലറ്റിന്‍റെ വേഷത്തിലുള്ള പാര്‍വതിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രമായും ടൊവിനോ വിശാല്‍ എന്ന കഥാപാത്രമായുമാണ് ചിത്രത്തിലെത്തുന്നത്. 'ലില്ലി', 'തീവണ്ടി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോൻ, 'ആനന്ദം', 'മന്ദാരം' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്‍റെ വേഷത്തില്‍ രഞ്ജി പണിക്കറും പ്രധാനവേഷത്തിലുണ്ട്. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.