നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വര നാമത്തിലാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്. 

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തി. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, മുതിര്‍ന്ന ബിജെപി നേതാക്കള്‍, വിവിധ രാഷ്ട്രത്തലവനാമര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

മുൻ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരൻ. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവർ മന്ത്രിസഭയിലെ പുതുമുഖങ്ങളായിരിക്കും. ബിംസ്റ്റെക് രാജ്യ തലവന്മാർ സത്യപ്രതിജ്ഞക്ക് അതിഥികളായെത്തും. 

ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വം മുരളീധരനുമായി ചർച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.