വ​രു​മാ​നം കൊ​യ്യാ​നു​റ​ച്ച് മൂ​ന്നാ​ര്‍

വ​രു​മാ​നം കൊ​യ്യാ​നു​റ​ച്ച് മൂ​ന്നാ​ര്‍

 മ​ഴ​ക്കാ​ല ടൂ​റി​സ​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍പ്പി​ച്ച് മൂ​ന്നാ​ര്‍. പ്ര​ള​യ​ത്തി​നെ​ത്തു​ട​ര്‍ന്ന് നി​റം മ​ങ്ങി​യ മൂ​ന്നാ​ര്‍ ടൂ​റി​സ​ത്തി​ന് ഉ​ണ​ര്‍വേ​കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തെ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്. റം​സാ​ന്‍ നോ​മ്പ് ഈ ​ആ​ഴ്ച അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് മു​ന്‍കൂ​ര്‍ ബു​ക്കി​ങ് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. ശ്രീ​ല​ങ്ക​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കൂ​ടാ​ന്‍ കാ​ര​ണ​മാ​കും. എ​റ​ണാ​ക​ളു​ത്തെ നി​പ്പാ​ബാ​ധ വി​ല്ലാ​ന​കു​മോ എ​ന്ന ഭീ​തി​യും ഇ​വ​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ മ​ഴ​യെ അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍ക്ക​റ്റി​ല്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ വി​പ​ണ​നം ന​ട​ത്തി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. സൗ​ദി, ഒ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സൗ​ദി​യി​ല്‍ നി​ന്നു​ള്ള ടൂ​റി​സ്റ്റു​ക​ള്‍ക്ക് വി​സ ഓ​ണ്‍ അ​റൈ​വ​ല്‍ സൗ​ക​ര്യം ന​ല്‍കു​മെ​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ഉ​റ​പ്പ് ഇ​നി​യും ന​ട​പ്പാ​യി​ട്ടി​ല്ല. ശ്രീ​ല​ങ്ക​യും മാ​ലി​ദ്വീ​പും ആ​ണ് അ​റ​ബി​ക​ളു​ടെ ടൂ​ര്‍ പാ​ക്കെ​ജി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍. പ​ക്ഷേ ഇ​ക്കു​റി ശ്രീ​ല​ങ്ക ഒ​ഴി​വാ​ക്കി പ​ക​രം കേ​ര​ളം തെ​ര​ഞ്ഞെ​ടു​ക്കും എ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.