കേബിൾ ടിവിയുടെ കാലം കഴിയുന്നു; ഇന്‍റർനെറ്റിലെ വീഡിയോ സബ്സ്ക്രൈബർമാരുടെ എണ്ണം ഞെട്ടിയ്ക്കും

കേബിൾ ടിവിയുടെ കാലം കഴിയുന്നു; ഇന്‍റർനെറ്റിലെ വീഡിയോ സബ്സ്ക്രൈബർമാരുടെ എണ്ണം ഞെട്ടിയ്ക്കും

ഇന്‍റർനെറ്റിലെ വെബ് വീഡിയോ സ്ട്രീമിങ് സബ്സ്ക്രൈബർമാരുടെ എണ്ണം കേബിൾ ടിവി വരിക്കാരെ മറികടന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ വീഡിയോ എന്നിവയുടെ വരിക്കാരുടെ എണ്ണമാണ് കേബിൾ ടിവി വരിക്കാരെ മറികടന്നത്. കേബിൾ ഒഴിവാക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി ദ മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2018ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനദാതാക്കളായ ആമസോൺ വീഡിയോ, നെറ്റ്ഫ്ലിക്സ് ഹുളു എന്നിവയ്ക്ക് ആഗോളതലത്തിൽ 613.3 മില്യൺ സബ്സ്ക്രൈബർമാരുണ്ട്. ഒരു വർഷത്തിനിടെ ഓൺലൈൻ വീഡിയോ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ 27 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.