മോഹൻലാലും സൂര്യയും ഒരുമിക്കുന്ന കാപ്പാൻ ടീസര്‍ നാളെ

മോഹൻലാലും സൂര്യയും ഒരുമിക്കുന്ന കാപ്പാൻ ടീസര്‍ നാളെ

തമിഴ് വര്‍ഷപ്പിറവിയില്‍ ആഘോഷമാക്കാന്‍ മോഹന്‍ലാലും സൂര്യയും എത്തുകയാണ്. വന്‍ ഹിറ്റായ ലൂസിഫറിന് ശേഷവും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷത്തിന്റെ നാളുകള്‍ അവസാനിക്കുന്നില്ലെന്നാണ് വിവരങ്ങള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ ലൂസിഫര്‍ വമ്പന്‍ വിജയം ആയതിന് പിന്നാലെ, നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ എത്തുന്ന ചിത്രമായ കാപ്പാന്‍ ടീസര്‍ നാളെ എത്തുകയാണ്. 

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ നാളെ തമിഴ് വർഷ പിറവിയിൽ പുറത്തുവിടുന്നു എന്നതും പ്രത്യേകതയാണ്. വൈകിട്ട് 7 മണിക്ക് ആണ് ടീസർ റിലീസ് ചെയ്യുന്നത്. കെ വി ആനന്ദ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മോഹൻലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒരുമിക്കുന്നതിനാൽ തന്നെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയായെത്തുന്നതെന്നാണ് സൂചന.