മോദിക്കു പിന്നാലെ ലാലേട്ടനും ഗുരുവായൂരിൽ

മോദിക്കു പിന്നാലെ ലാലേട്ടനും ഗുരുവായൂരിൽ

നടൻ മോഹൻലാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെയായിരുന്നു മോഹൻലാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മോഹൻലാൽ തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ലൂസിഫറിന്‍റെ വിജയത്തിന് ശേഷം മാലദ്വീപിൽ അവധിയാഘോഷിക്കുകയായിരുന്നു മോഹൻലാൽ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുരുവായൂരിൽ ദർശനത്തിന് എത്തിയിരുന്നു.