അക്ഷയ് കുമാർ-വിദ്യാ ബാലൻ ഒരുമിക്കുന്ന 'മിഷൻ മംഗള്‍'

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് ‘മിഷൻ മംഗള്‍’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകൻ. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചത്രത്തിൽ അഭിനയിക്കുന്നത്.

വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഓഗസ്റ്റ് 15നായിരിക്കും ചിത്രം റിലീസ് ചെയ്യുക.