ഇ-​മെ​യി​ല്‍ അ​ക്കൗ​ണ്ടു​കള്‍ക്ക്‌ ഹാ​ക്കിം​ഗ് ഭീ​ഷ​ണി;മൈ​ക്രോ​സോ​ഫ്റ്റിന്റെ മുന്നറിയിപ്പ്‌

ഇ-​മെ​യി​ല്‍ അ​ക്കൗ​ണ്ടു​കള്‍ക്ക്‌ ഹാ​ക്കിം​ഗ് ഭീ​ഷ​ണി;മൈ​ക്രോ​സോ​ഫ്റ്റിന്റെ മുന്നറിയിപ്പ്‌

 ഇ-​മെ​യി​ല്‍ അ​ക്കൗ​ണ്ടു​ക​ളെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഹാ​ക്കിം​ഗ് ഭീ​ഷ​ണി സം​ബ​ന്ധി​ച്ച്‌ മൈ​ക്രോ​സോ​ഫ്റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ശ​നി​യാ​ഴ്ച ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ എ​ത്തി​യ​ത്.

ഹാ​ക്കിം​ഗ് സം​ഭ​വി​ച്ചാ​ല്‍ ഇ-​മെ​യി​ല്‍ അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍, ഇ-​മെ​യി​ല്‍ അ​ഡ്ര​സു​ക​ള്‍, ഫോ​ള്‍​ഡ​ര്‍ പേ​രു​ക​ള്‍, ഇ-​മെ​യി​ലി​ന്‍റെ സ​ബ്ജ​ക്‌ട് ലൈ​നു​ക​ള്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​താ​യി സി​ന്‍​ഹു​വ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​ന്നി​രു​ന്നാ​ലും ഇ-​മെ​യി​ലി​ല്‍ അ​റ്റാ​ച്ച്‌ ചെ​യ്തി​ട്ടു​ള്ള രേ​ഖ​ക​ളും ഫ​യ​ലു​ക​ളും വാ​യി​ക്കാ​നോ കാ​ണാ​നോ ക​ഴി​യി​ല്ല. 

ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ മാ​ര്‍​ച്ച്‌ 28 വ​രെ ഹാ​ക്കിം​ഗ് സം​ഭ​വി​ക്കാം എ​ന്നു പ​റ​യു​ന്ന മു​ന്ന​റി​യി​പ്പി​ല്‍ നി​ല​വി​ല്‍ എ​ത്ര അ​ക്കൗ​ണ്ടു​ക​ളെ ഹാ​ക്കിം​ഗ് ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​തു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.