'മേരാ നാം ഷാജി' ടീസര്‍

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ മേരാ നാം ഷാജിയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്‍റെ ഫേസ്ബുക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മൂന്നു ഷാജിമാരുടെ രസകരമായ കഥയുമായാണ് നാദിര്‍ഷ ഇത്തവണ എത്തിയിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ബി.രാകേഷാണ് നിര്‍മ്മാണം.