മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ജയ്ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎൻ രക്ഷാസമിതിയുടേതാണ് പ്രഖ്യാപനം. ചൈന എതിർപ്പ് പിൻവലിച്ചു. നയതന്ത്ര തലത്തിൽ വലിയ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ഇന്ത്യയുടെ ആവശ്യം ചൈന മാത്രമാണ് എതിർത്തിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റേതടക്കം വിവിധ ആക്രമങ്ങളുടെ സൂത്രധാരനാണ് അസർ. അതേസമയം ഇന്ത്യയുടെ യുഎൻ അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ ലോക രാഷ്ട്രങ്ങൾക്ക് നന്ദി അറിയിച്ചു.

 

Syed Akbaruddin, India's Ambassador to the UN: Big, small, all join together. Masood Azhar designated as a terrorist in UN Sanctions list. pic.twitter.com/lVjgPQ9det

— ANI (@ANI) May 1, 2019