മസൂദ് അസര്‍ മരിച്ചോ ???ഒന്നും മിണ്ടാതെ പാകിസ്ഥാന്‍

മസൂദ് അസര്‍ മരിച്ചോ ???ഒന്നും മിണ്ടാതെ പാകിസ്ഥാന്‍

 ജെയ്‌ഷെ മുഹമ്മദ് തലവനും കൊടുംഭീകരനുമായ  മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.പാക് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. . ഇന്ത്യാ- പാക് ബന്ധം അത്യന്തം വഷളാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദ് അസര്‍ രൂപവത്കരിച്ച ജെയ്‌ഷെ മുഹമ്മദായിരുന്നു. മസൂദ് അസര്‍ കടുത്ത രോഗബാധിതനായിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളാണ് മസൂദ് അസര്‍ മരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടതെന്നാണ് വിവരങ്ങള്‍.

ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങള്‍ പുറത്തുവരുന്നത്.
കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് മസൂദ് ഇന്ത്യയില്‍ നടപ്പിലാക്കിയത്.