ജയ്ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ പെടുത്തണം;യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്

ജയ്ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ പെടുത്തണം;യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്

പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ  കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിയോട് യുഎസും ബ്രിട്ടനും ഫ്രാന്‍സും. 

മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നതു തടയണമെന്നും രക്ഷാസമിതിക്കു മുന്നില്‍ വച്ച നിര്‍ദേശത്തില്‍ മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു.

‌കരിമ്പട്ടികയില്‍പ്പെട്ടാല്‍ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പെടുത്തുകയും ചെയ്യേണ്ടിവരും. യുഎസിന്റെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന പ്രതികരിച്ചിട്ടില്ല. 

മസൂദിനെതിരെ നേരത്തേ പലതവണ ഇന്ത്യ യുഎന്നിനെ സമീപിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടികൾ നിര്‍ത്തിവയ്ക്കണമെന്നു യുഎസ് ആവശ്യപ്പെട്ടു. സംഘർഷത്തിന് അയവുവരുത്താൻ ഇരു രാജ്യങ്ങളും തയാറാകണമെന്നും പെന്റഗൺ വ്യക്തമാക്കി.