അമ്പരപ്പിക്കുന്ന ലുക്കുമായി ഫാസില്‍; മരക്കാറില്‍ കുട്ട്യാലി മരയ്ക്കാറായി സംവിധായകന്‍

അമ്പരപ്പിക്കുന്ന ലുക്കുമായി ഫാസില്‍; മരക്കാറില്‍ കുട്ട്യാലി മരയ്ക്കാറായി സംവിധായകന്‍

മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തെ മലയാള സിനിമയ്ക്ക് നല്‍കിയ സംവിധായകനാണ് ഫാസില്‍.അദ്ദേഹത്തിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെ തുടക്കം.പിന്നീട് ലാലിന്റെ കരിയറിലെ പല ജീവിതനേട്ടങ്ങളിലും ഫാസില്‍ ചിത്രങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്.


മണിച്ചിത്രത്താഴ്,നോക്കെത്താദൂരത്ത് കണ്ണും നട്ട്,പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഫാസില്‍ 2011ല്‍ പുറത്തിറങ്ങിയ ലിവിംഗ് ടുഗദറിന് ശേഷം സംവിധാന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലെ ഫാസിലിന്റെ ലുക്കും പുറത്ത് എത്തിയിരിക്കുകയാണ്. ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ചിത്രത്തില്‍ എത്തുന്നത്. താടി, നീട്ടി തൊപ്പി വച്ച് നില്‍ക്കുന്ന ഫാസിലിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്.

 

 

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത് ഒരു ചരിത്ര നിയോഗമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ഫാസില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഹൈദരാബാദ് റോമോജി ഫിലിം സിറ്റിയില്‍ മരയ്ക്കാറിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.