ഇന്നസെന്‍റിനായി വോട്ടഭ്യര്‍ത്ഥിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ഇന്നസെന്‍റിനായി വോട്ടഭ്യര്‍ത്ഥിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കുന്ന അത്ര പുതിയകാര്യമൊന്നുമല്ല. മുമ്പ് നടന്മാരായഗണേഷ് കുമാറും മുകേഷുമൊക്കെ മത്സരിച്ചപ്പോള്‍ മോഹൻലാലും പ്രിയദര്‍ശനും ജഗദീഷുമൊക്കെ വോട്ടുചോദിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നതാണ്. അതിനൊക്കെ ശേഷം ഇക്കുറി നടൻ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചേദിച്ച ബിജുമേനോനേയും പ്രിയ വാര്യരേയുമൊക്കെ സോഷ്യൽമീഡിയയിൽ മറ്റുപാര്‍ട്ടിക്കാര്‍ ട്രോളുന്നതും നാം കണ്ടുകഴിഞ്ഞതാണ്. 

ഇപ്പോഴിതാ ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ഇന്നസെന്‍റിനായി മെഗാ റോഡ്ഷോയിൽ പങ്കാളിയായി വോട്ടഭ്യര്‍ത്ഥിക്കാൻ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇന്നസെന്‍റ് തന്നെയാണ് ഫേസ്ബുക്കിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.


ഈസ്റ്റര്‍ ദിനം കൂടിയായ ഞായറാഴ്ച വൈകീട്ട് വരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. അതിനാൽ തന്നെ കൊട്ടിക്കലാശത്തിന് വര്‍ദ്ധിതവീര്യത്തോടെയാണ് മുന്നണികള്‍ അണികളെ ഇറക്കുന്നത്. അതിനായുള്ള മുന്നൊരുക്കമായാണ് ഇന്നലേയും ഇന്നുമൊക്കെയാണ് സൂപ്പര്‍താരങ്ങളെയടക്കം ഇറക്കി സുരേഷ് ഗോപിയുടേയും ഇന്നസെന്‍റിന്‍റേയുമൊക്കെ വോട്ടുപിടുത്തം.