”അപ്പോള്‍ മമ്മൂട്ടിയുടെ കാട്ടാളന്‍ പൊറിഞ്ചുവോ?”

”അപ്പോള്‍ മമ്മൂട്ടിയുടെ കാട്ടാളന്‍ പൊറിഞ്ചുവോ?”

'കാട്ടാളന്‍ പൊറിഞ്ചു'  മമ്മൂട്ടിയുടെ വരാനിരിക്കുന്ന കഥാപാത്രം എന്നാണ് സിനിമാപ്രേമികള്‍ ഓര്‍ത്തുവെച്ചിരിക്കുന്നത്.അതിനിടയ്ക്കാണ് ജോജു ജോര്‍്ജ്ജിന്റെ കാട്ടാളന്‍ പൊറിഞ്ചു കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.കംപ്ലീറ്റ് കണ്‍ഫ്യൂഷനിലാണ് മലയാളികള്‍.സത്യത്തില്‍ മമ്മൂട്ടിയുടെ പൊറിഞ്ചു ആണോ ജോജുവിന്റേത്.മമ്മൂട്ടി ആ സിനിമ വേണ്ടെന്നു വെച്ചോ? എന്താണു സത്യം.

പോയ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട 'ഒരു മെക്സിക്കന്‍ അപാരത'യുടെ സംവിധായകന്‍ ടോം ഇമ്മട്ടിയുടെ പുതിയ സംരംഭത്തില്‍ മമ്മൂട്ടി ടൈറ്റില്‍ റോള്‍ ചെയ്യുന്നു എന്നായിരുന്നു വാര്‍ത്ത. 'കാട്ടാളന്‍ പൊറിഞ്ചു'വെന്നാണ് ചിത്രത്തിന്റെ പേരെന്നും കേട്ടിരുന്നു.നിലവിലുള്ള ചിത്രങ്ങളൊക്കെ തീര്‍ത്ത ശേഷമാകും മമ്മൂട്ടി ഇമ്മട്ടിയുടെ ചിത്രത്തിലേക്ക് കടക്കുകയെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതിനിടെയാണ് ജോജു ജോര്‍ജ് 'കാട്ടാളന്‍ പൊറിഞ്ചു'വായി ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ജോജു നായകനായെത്തുന്ന ചിത്രം കൂടിയാണ് ഇത്.

 


ഇതോടെ മമ്മൂട്ടിയ്ക്കും ജോജുവിനും പൊതുവേയുള്ള ആരാധകലോകമാകെ സംശയത്തിലാണ്. ടോം ഇമ്മട്ടി തന്റെ മമ്മൂട്ടി പ്രോജക്റ്റ് ഉപേക്ഷിച്ചതായി ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. സിനിമ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് അറിയുന്നത്. 1985 കാലഘട്ടത്തിലെ തൃശൂരില്‍ ജീവിച്ചിരുന്ന പൊറിഞ്ചു എന്നയാളുടെ കഥയാണ് ടോം ഇമ്മട്ടിയുടെ 'കാട്ടാളന്‍ പൊറിഞ്ചു'. 

ജോജു ജോര്‍ജ്ജിനെ നായകനാക്കി ജോഷി ഒരുക്കുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതേയുള്ളു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി തന്നെയാണ് ജോജുവും ചിത്രത്തില്‍ വരുന്നത്.