മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന : ബിജെപി നിലപാട് വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന : ബിജെപി നിലപാട് വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന, ബിജെപി നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. സഹായം നല്‍കരുതെന്ന് ആരോടും പറയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരുടെ കൊടിയുടെ നിറം നോക്കി തടയരുത്. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു.

അതേസമയം, പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടു ദിവസം കൊണ്ടെത്തിയത് രണ്ടരക്കോടി രൂപയാണ്. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ മാത്രമുള്ള കണക്കാണിത്. മറ്റുള്ള സംഭാവനകളുടെ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമാണ് ലഭിയ്ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കുന്നതിനെതിരെ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളില്‍കൂടി പ്രചാരണം നടത്തുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.