ആന്‍റണി പെരുമ്പാവൂർ വാക്ക് പാലിച്ചു; ലൂസിഫറിലെ പൊട്ടിപൊളിഞ്ഞ പള്ളി പുതുക്കി പണിതു

ആന്‍റണി പെരുമ്പാവൂർ വാക്ക് പാലിച്ചു; ലൂസിഫറിലെ പൊട്ടിപൊളിഞ്ഞ പള്ളി പുതുക്കി പണിതു

മോഹൻലാലും മഞ്ജുവാര്യരും ലൂസിഫറിലെ പൊട്ടിപൊളിഞ്ഞ ‌പള്ളി അത്ര പെട്ടന്നാരും മറക്കാനിടയില്ല. ലൂസിഫറിന് വേണ്ടി ഈ പള്ളി സെറ്റിട്ടതാണെന്നാണ് പലരും കരുതിയത്. എന്നാൽ പള്ളി ശരിക്കും ഉള്ളതാണ്. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ആശീർവാദ് സിനിമാസ് ഈ പള്ളി അധികാരികൾക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ്.

സിനിമ പൂർത്തിയായാൽ പള്ളി പുതുക്കി പണിയുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എട്ടു ലക്ഷം രൂപ മുടക്കിയാണ് ചിത്രത്തിന്‍റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ പള്ളി പുതുക്കി പണിതിരിക്കുന്നത്. ജെ.എം വിൽക്കി എന്ന സായിപ്പ് നിർമിച്ച ദേവലായമായിരുന്നു ഇത്. സെന്‍റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയെന്നായിരുന്നു പേരെങ്കിലും മാർത്തോമ, ഓർത്തോഡക്സ്, യാക്കോബായ സഭകളിലെ വൈദികർ ഇവിടെ കുർബാന അർപ്പിച്ചിരുന്നു.

പിന്നീട് ഓരോ സഭകൾക്കും ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ ഈ പള്ളിയിൽ വിശ്വാസികൾ എത്താതെയായി. അതോടെ ആളനക്കമില്ലാതെ പള്ളി കാടുപിടിച്ച അവസ്ഥയിലുമായി. 2016 ൽ പള്ളിയുടെ ചുമതല ഒരു വൈദികൻ ഏറ്റെടുത്തു. പിന്നീടാണ് ലൂസിഫറിന്‍റെ അണിയറ പ്രവർത്തകർ ഷൂട്ടിങ്ങിനായി പള്ളി ആവശ്യപ്പെട്ടത്