ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്; വിധിയെഴുതാനൊരുങ്ങി 59 മണ്ഡലങ്ങള്‍

ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്; വിധിയെഴുതാനൊരുങ്ങി 59 മണ്ഡലങ്ങള്‍

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ‌ില്‍ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാര്‍ഖണ്ഡിലെ നാല്, ഉത്തര്‍പ്രദേശിലെ 14, ഹരിയാനയിലെ 10, ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലുമാണ് വോട്ടെടുപ്പ്. 59 മണ്ഡലങ്ങളില്‍ 46 ഇടത്തും എന്‍ഡിഎക്കായിരുന്നു കഴിഞ്ഞതവണ വിജയം. അതില്‍ 44 സീറ്റിലും ബിജെപിയാണ‌് ജയിച്ചത‌്. 19നാണ‌് അവസാന ഘട്ട വോട്ടെടുപ്പ‌്. വോട്ടെണ്ണല്‍ 23ന‌്.