സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരം ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻകേയ്ക്ക് ലഭിച്ചു. 2018ലെ പുരസ്കാരവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓൾഗ ടോകാര്‍ചുക്കിനാണ് പുരസ്‌കാരം ലഭിച്ചത്. ലൈംഗിക വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം സ്വീ​ഡി​ഷ് അ​ക്കാ​ദ​മി പ്രഖ്യാപിച്ചിരുന്നില്ല.

 

BREAKING NEWS:
The Nobel Prize in Literature for 2018 is awarded to the Polish author Olga Tokarczuk. The Nobel Prize in Literature for 2019 is awarded to the Austrian author Peter Handke.#NobelPrize pic.twitter.com/CeKNz1oTSB

— The Nobel Prize (@NobelPrize) October 10, 2019

 

2018-ലെ ​മാ​ന്‍ ബു​ക്ക​ര്‍ പു​ര​സ്കാ​ര ജേ​താ​വാ​ണ് ഓ​ള്‍​ഗ. സി​റ്റീ​സ് ഇ​ന്‍ മീ​റ​റ​സ്, ദി ​ജേ​ണി ഓ​ഫ് ദി ​ബു​ക്ക് പീ​പ്പി​ള്‍, പ്രീ​മി​വെ​ല്‍ ആ​ന്‍​ഡ് അ​ദ​ര്‍ ടൈം​സ്, ഹൗ​സ് ഓ​ഫ് ഡേ ​ഹൗ​സ് ഓ​ഫ് നൈ​റ്റ്, ദി ​വാ​ര്‍​ഡൊ​ബി​ള്‍, ദി ​ഡോ​ള്‍ ആ​ന്‍​ഡ് ദി ​പേ​ള്‍ തു​ട​ങ്ങി​യ​വ പ്ര​ധാ​ന കൃ​തി​ക​ള്‍. നോ​വ​ലി​സ്റ്റും നാ​ട​ക​കൃ​ത്തും വി​വ​ര്‍​ത്ത​ക​നു​മായ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍​ക്കു തി​ര​ക്ക​ഥ​യെ​ഴു​തി​യി​ട്ടു​ണ്ട്.

 

Nobel Prize in Literature for 2018 awarded to the Polish author Olga Tokarczuk. The Nobel Prize in Literature for 2019 awarded to the Austrian author Peter Handke. pic.twitter.com/O8DPEBpuLq

— ANI (@ANI) October 10, 2019

 

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രസതന്ത്ര നോബേല്‍ പുരസ്‌കാരത്തിന് ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവർ അർഹരായി. ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.