ഗ്വാട്ടിമാലയിലെ വിസ്മയ മിന്നല്‍ക്കാഴ്ച്ചയില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ

ഗ്വാട്ടിമാലയിലെ വിസ്മയ മിന്നല്‍ക്കാഴ്ച്ചയില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ

ഒരു പര്‍വതത്തിന്റെ മുകളില്‍ നിന്നുള്ള മിന്നലിന്റെ അത്ഭുതകരമായ വീഡിയോകാഴ്ച്ചയുടെ അമ്പരപ്പിലാണ് ഇപ്പോള്‍ നെറ്റിസണ്‍മാര്‍. ഒരു അമേച്വര്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കിട്ട അമ്പരപ്പിക്കുന്ന വീഡിയോയാണ് നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗ്വാട്ടിമാലയില്‍ താമസിക്കുന്ന അലിസ്സ ബറുണ്ടിയ വോള്‍ക്കണ്‍ ഡി അഗുവയില്‍ നിന്നാണ് അത്ഭുതകരമായ ഈ കാഴ്ച പകര്‍ത്തിയത്. വിസ്മയിപ്പിക്കുന്ന കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോ ക്ലിപ്പും അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇത് രണ്ടാം തവണയാണ് ഗ്വാട്ടിമാലയില്‍ ഇത്തരത്തില്‍ ഇടിമിന്നല്‍ കാഴ്ച്ച ഉണ്ടായതെന്ന് ബറൂണ്ടിയ പറഞ്ഞു. എന്തായാലും ഇത്തവണ റെക്കോര്‍ഡുചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അവര്‍. ഓഗസ്റ്റ് 2 ന് പങ്കിട്ട പോസ്റ്റ് ഇതിനകം ഒട്ടേറെ ലൈക്കും ഷെയറും നേടിക്കഴിഞ്ഞു. ഉയരമുള്ള ഒരു വസ്തുവില്‍ നിന്ന് മുകളിലേക്ക് മിന്നല്‍ ഉയര്‍ന്ന് മേഘങ്ങളിലേക്ക് പരക്കുന്നത് വീഡിയോയില്‍ കാണാം.

സമാനമായ മറ്റൊരു സംഭവത്തില്‍, രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ വീശിയ പൊടിക്കാറ്റിന്റെ പേടിപ്പെടുത്തുന്ന വീഡിയോയും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.