സൈ​നി​ക സേ​വ​ന​ത്തി​നു ധോ​ണി ക​ശ്മീ​രി​ലേ​ക്ക്

സൈ​നി​ക സേ​വ​ന​ത്തി​നു ധോ​ണി ക​ശ്മീ​രി​ലേ​ക്ക്

വി​ക്ക​റ്റി​നു പി​ന്നി​ലെ വി​ശ്വ​സ്ത ക​ര​ങ്ങ​ൾ ഇ​നി 16 ദി​വ​സം രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി കാ​ക്കും. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യാ​ണു ര​ണ്ടു മാ​സ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി കാ​വ​ലി​നെ​ത്തു​ന്ന​ത്. 

ജൂ​ലൈ 31 മു​ത​ൽ ഓ​ഗ​സ്റ്റ് 15 വ​രെ 106 പാ​രാ ബ​റ്റാ​ലി​യ​നി​ല്‍ പ​ട്രോ​ളി​ങ്, ഗാ​ര്‍ഡ്, ഔ​ട്ട്പോ​സ്റ്റ് ചു​മ​ത​ല​ക​ളാ​കും നി​ര്‍വ​ഹി​ക്കു​ക. വി​ക്റ്റ​ർ ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി ക​ശ്മീ​രി​ലു​ള്ള ഈ ​യൂ​ണി​റ്റി​ൽ സൈ​നി​ക​ര്‍ക്കൊ​പ്പ​മാ​കും ധോ​ണി​യു​ടെ താ​മ​സം. നി​ല​വി​ല്‍ ബെം​ഗ​ളൂ​രു​വി​ലെ ബ​റ്റാ​ലി​യ​ന്‍ ആ​സ്ഥാ​ന​ത്തു പ​രി​ശീ​ല​ന​ത്തി​ലാ​ണു ധോ​ണി. 

2011 സെ​പ്റ്റം​ബ​റി​ലാ​ണു ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ലെ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പ​ദ​വി ധോ​ണി​ക്കു ന​ൽ​കു​ന്ന​ത്. അ​ഭി​ന​വ് ബി​ന്ദ്ര, ദീ​പ​ക് റാ​വു എ​ന്നി​വ​ർ​ക്കും അ​ന്ന് ഇ​തേ പ​ദ​വി ന​ൽ​കി. 2015ൽ ​ധോ​ണി ആ​ഗ്ര ക്യാം​പി​ൽ പാ​ര​ഷൂ​ട്ട് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. സൈ​നി​ക സേ​വ​ന​ത്തി​നു​വേ​ണ്ടി ഇ​ന്ത്യ​യു​ടെ വെ​സ്റ്റി​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ധോ​ണി​ക്കു നേ​ര​ത്തേ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ലോ​ക​ക​പ്പി​നു പി​ന്നാ​ലെ മു​ൻ​നാ​യ​ക​ൻ വി​ര​മി​ച്ചേ​ക്കു​മെ​ന്നു ക​രു​തി​യി​രി​ക്കെ​യാ​ണ് സൈ​നി​ക​സേ​വ​ന​ത്തി​നു പോ​കു​ന്ന​ത്.  ലോ​ക​ക​പ്പി​ൽ സൈ​നി​ക മു​ദ്ര പ​തി​ച്ച കീ​പ്പി​ങ് ഗ്ലൗ​സ് ഉ​പ​യോ​ഗി​ച്ച ധോ​ണി​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. ഐ​സി​സി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പി​ന്നീ​ടി​തു മാ​റ്റി. സൈ​നി​ക​നാ​കു​ക എ​ന്ന​താ​ണു ത​ന്‍റെ ബാ​ല്യ​കാ​ല അ​ഭി​ലാ​ഷ​മെ​ന്നു ധോ​ണി പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടു​ണ്ട്.