ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍...

ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍...

ലംബോര്‍ഗിനിയുടെ ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ ജനീവ മോട്ടോര്‍ ഷോയില്‍ പുറത്തിറക്കും. കഴിഞ്ഞ മാസം വിപണിയിലെത്തിയ ഹുറാക്കന്‍ ഇവോയുടെ മുകള്‍ത്തട്ട് ഇല്ലാത്ത പതിപ്പാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍.

5.2 ലിറ്റര്‍ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡറിലുള്ളത്. 8,000 ആര്‍.പി.എമ്മില്‍ 631 ബി.എച്ച്.പി. കരുത്തും 6,500 ആര്‍.പി.എമ്മില്‍ 600 എന്‍.എം. ടോര്‍ക്കുമാണ് പരമാവധി നല്‍കുക. ഏഴ് സ്പീഡ് ഇരട്ട ക്ലച്ചുള്ള ഗിയര്‍ബോക്‌സ്, ഓള്‍ വീല്‍ ഡ്രൈവ് എന്നിവ ഇതിലുമുണ്ട്.

ഇവോയെക്കാളും ഭാരം കൂടുതലാണ് സ്‌പൈഡറിന്. 120 കിലോയാണിതിന്റെ ഭാരം. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.1 സെക്കന്‍ഡ് മതി. 200 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 9.3 സെക്കന്‍ഡെടുക്കും. മണിക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗം.

ഇവോയില്‍നിന്ന് വ്യത്യസ്തമായ ബോഡി കിറ്റാണ് ഇവോ സ്‌പൈഡറിലുള്ളത്. 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍പ്പോലും 17 സെക്കന്‍ഡുകൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കും.

20 ഇഞ്ച് അലോയ് വീലുകളില്‍ മുന്നില്‍ 380 എം.എം. ഡിസ്‌കും പിന്നില്‍ 356 എം.എം. ഡിസ്‌കുമാണുള്ളത്.