കെഎസ്ആർടിസി ബസിന് തീപിടിച്ചു ; നാലുപേർക്ക് ഗുരുതരപരുക്ക്

കെഎസ്ആർടിസി ബസിന് തീപിടിച്ചു ; നാലുപേർക്ക് ഗുരുതരപരുക്ക്

കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ . നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര വാളകത്തുവെച്ചാണ് അപകടം നടന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിമന്റ് മിക്സ് ചെയ്യുന്ന വാഹവുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്

ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ പ്രകാശൻ കണ്ടക്ടർ സജീവൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.