കൂടത്തായി മരണ പരമ്പര : ആസൂത്രിത കൊലപാതകം : ഓരോ മരണങ്ങള്‍ നടന്നപ്പോഴും അവിടെയെല്ലാം ദൃക്‌സാക്ഷിയായത് ആ യുവതി മാത്രം : ഇവര്‍ക്ക് സയനൈഡ് എത്തിച്ചയാളെ തിരിച്ചറിഞ്ഞു

കൂടത്തായി മരണ പരമ്പര : ആസൂത്രിത കൊലപാതകം : ഓരോ മരണങ്ങള്‍ നടന്നപ്പോഴും അവിടെയെല്ലാം ദൃക്‌സാക്ഷിയായത് ആ യുവതി മാത്രം : ഇവര്‍ക്ക് സയനൈഡ് എത്തിച്ചയാളെ തിരിച്ചറിഞ്ഞു

കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 6 പേരുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ അന്വേഷണസംഘം. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണു മുഖ്യപ്രതിയെന്ന നിഗമനത്തിലാണു പൊലീസ്. ഇവര്‍ക്കു സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.

മരിച്ചവരുടെ ബന്ധുവായ ഇയാള്‍ നേരത്തേ ജ്വല്ലറി ജീവനക്കാരനായിരുന്നു.സംഭവത്തില്‍ സ്ത്രീയടക്കം മൂന്നുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ബന്ധുവായ സ്ത്രീയുടെ മൊഴി ആറുതവണ പൊലീസ് രേഖപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു

കൊല്ലപ്പെട്ട ആറുപേരും മരണത്തിനു െതാട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും െപാലീസ് സ്ഥിരീകരിച്ചു.മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.

ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്

പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു. മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും 6 മരണങ്ങള്‍ നടന്നിടത്തും മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് ആയിരുന്നു കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെ ഛര്‍ദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു.</p>

6 വര്‍ഷത്തിനു ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് 3 വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹമെന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു.