മൂക്കുമുട്ടെ തിന്ന് മെലിയാം ; ഇതാ കീറ്റോ ഡയറ്റ്

മൂക്കുമുട്ടെ തിന്ന് മെലിയാം ; ഇതാ കീറ്റോ ഡയറ്റ്

വണ്ണം കുറഞ്ഞു സുന്ദരികളും സുന്ദരന്മാരുമായിമാറാണ് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ പട്ടിണികിടക്കാനോ ഡയറ്റ് എടുക്കാനോ ഭക്ഷണം കുറയ്ക്കണോ ഒക്കെ പറഞ്ഞാൽ നടക്കില്ല. അപ്പോൾ വരും റെഡിമേഡ് ഉത്തരം, എനിക്ക് വണ്ണമുള്ള ഇഷ്ടം. അങ്ങനല്ല കാര്യമെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. സംഭവം വിശപ്പ് സഹിക്കാനും രുചിയുള്ള ആഹാരത്തോടു നോ പറയാനും കഴിയില്ല എന്നതാണ്. ഇതിനുള്ള പ്രതിവിധിയാണ് കീറ്റോ ഡയറ്റ് .

ഭക്ഷണപ്രിയരെ മാത്രം ഉദ്ദേശിച്ചുള്ള ഒന്നാണിത്. മൂക്കുമുട്ടെ തിന്ന് മെലിയാം എന്നതാണ് ഇതിന്റെ കാര്യം. അന്നജം ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്. അതായത് ചോറും ചപ്പാത്തിയുമൊന്നും കഴിക്കാമെന്ന ചിന്ത വേണ്ട. കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

 

അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കെഴുപ്പുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.ആഹാ ഇനിയെന്തുവേണം. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇല്ലാത്ത കീറ്റോ ഡയറ്റിനു ജനപ്രീതി നേടിക്കൊടുക്കുന്നു.ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചുകളയാൻ ശരീരത്തിനാനാകുന്നു.

പിസിഓഡി ഹൈപ്പോതാറോയിസിസം, ഓട്ടിസം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് മികച്ചതാണ്. ഇതിനു പുറമേ ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടുമെന്നും ഈ ഡയറ്റ് കൊണ്ട് തെളിയിച്ചു കഴിഞ്ഞു

ഇന്ന് ഡയറ് എടുക്കുന്നവരിൽ കൂടുതൽ ആളുകളും ഈ ഭക്ഷണരീതിയാണ് പിന്തുടരുന്നത്.