ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രചരണം; രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രചരണം; രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍

കേരളത്തെ നടുക്കിയ ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ട് കുറേയാളുകള്‍. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയ ജനത. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി നടക്കുന്നുണ്ട്. ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. എല്ലാവരും തുല്യരായാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. എന്നാല്‍ ചിലര്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ സംസ്ഥാന പൊലീസ് നിയമപരമായ എല്ലാ നടപടികളും എടുക്കുന്നുണ്ട്. 2 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് വന്നിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവിധ ജില്ലകളിലായി 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ അറിയിച്ചു.