ലണ്ടന്‍ ഓഹരി വിപണി തുറന്ന് പിണറായി വിജയന്‍

ലണ്ടന്‍ ഓഹരി വിപണി തുറന്ന് പിണറായി വിജയന്‍

 ലണ്ടന്‍ ഓഹരി വിപണി തുറന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്നത്തെ വ്യാപാരം തുറന്നത് പിണറായി വിജയനാണ് . ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ   ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും ഇതോടെ കിഫ്ബിക്ക് സ്വന്തമായി.